ഇക്കുറി സംസ്ഥാനം നേരിടുക ചരിത്രത്തിലെ ഏറ്റവും വലിയ ചൂടും വരൾച്ചയുമായിരിക്കുമെന്ന് റിപ്പോർട്ടുകൾ. സംസ്ഥാനത്ത് സാധാരനഗതിയിൽ മാർച്ച് പകുതിയോടെ മാത്രമേ അന്തരീക്ഷ താപനില വർധിക്കാറുള്ളു. എന്നാൽ ഇത്തവണ ഫെബ്രുവരി മാസത്തിൽ തന്നെ സംസ്ഥാനത്ത് വേനൽ ചൂട് ആരംഭിച്ചു. പ്രളയത്തിണ് ശേഷം വലിയ കാലാവസ്ഥാ വ്യതിയാനമാണ് കേരളത്തിൽ ഉണ്ടാകുന്നത്.
നിലവിലെ സാഹചര്യം കണക്കെലെടുത്താൽ സംസ്ഥാനത്ത് വേനൽക്കാലത്തെ ശരാശരി താപനിലയിൽ 4 ഡിഗ്രി വേർധനവുണ്ടാകാം എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ കെ വി മിനി വ്യക്തമാക്കി. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ അവലോകന റിപ്പോർട്ടിൽ ഇപ്പോൾ തന്നെ ശരാശരി താപനിലയിൽ 1.6 ഡിഗ്രി വർധനവുണ്ടായതായി വ്യക്തമാക്കുന്നുണ്ട്.
സംസ്ഥാനത്ത് മലബാർ ജില്ലകളെയാണ് ചൂട് ഏറ്റവുമധികം ബാധിക്കുക. കോഴിക്കോട്, പാലക്കാട് ജില്ലകളിലാകും ഏറ്റവുമധികം ചൂട് രേഖപ്പെടുത്തുക. നിലവിൽ 38 ഡിഗ്രിയാണ് സംസ്ഥാനത്ത് ഉയർന്ന താപനില രേഖപ്പെടുത്തിയിരികുന്നത്. എന്നാൽ വൈകാതെ തന്നെ താപനില 41 ഡിഗ്രി വരെയോ ചില സാഹചര്യങ്ങളിൽ അതിനും മുകളിലോ എത്തിയേക്കാം.