ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി തെരേസ മേയ് ഇന്ന് അധികാരമേല്‍ക്കും. പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ഇന്ന് രാവിലെ ബെക്കിംഗ്ഹാം കൊട്ടാരം സന്ദര്‍ശിച്ച് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത ശേഷം രാജിക്കത്ത് കൈമാറും. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് തെരേസ സത്യപ്രതിജ്ഞ ചെയ്ത അധികാരമേല്‍ക്കും.
ഉരുക്കുവനിതയെന്ന് ലോകം വിളിച്ച മാര്‍ഗരറ്റ് താച്ചര്‍ക്കുശേഷം ബ്രിട്ടന്റെ പ്രധാനമന്ത്രി പദവിയിലെത്തുന്ന രണ്ടാമത്തെ വനിതാ പ്രധാനമന്ത്രിയാണ് തെരേസ. കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയിലെ എതിര്‍ സ്ഥാനാര്‍ഥി ആന്‍ഡ്രിയ ലീഡ്‌സമിന്റെ നാടകീയമായ പിന്മാറ്റത്തോടെയാണ് തെരേസ പ്രധാനമന്ത്രി പദവിയിലേക്ക് എത്തിയത്. മത്സര രംഗത്തെ പിന്തുണ കുറഞ്ഞു വരുന്നുവെന്ന് വ്യക്തമായതോടെയായിരുന്നു ആന്‍ഡ്രിയയുടെ നാടകീയമായ പിന്മാറ്റം.
2010 മുതല്‍ ബ്രിട്ടന്റെ ആഭ്യന്തരമന്ത്രിയായി തുടരുന്ന തെരേസ കണ്‍സര്‍വേറ്റ് എംപിമാരില്‍ അറുപത് ശതമാനത്തിന്റെ (199) പിന്തുണയോടെയായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. 84 പേരായിരുന്നു ആന്‍ഡ്രിയയെ പിന്തുണച്ചത്.