തായ്‌ലന്‍ഡില്‍ പട്ടാളം അധികാരം പിടിച്ചതോടെ രാജ്യത്തെ ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കി. ഇന്ത്യന്‍ വിനോദ സഞ്ചാരികളും തായ്‌ലന്‍ഡില്‍ താമസിക്കുന്നവരും എല്ലാവിധ മുന്‍കരുതലും എടുക്കണമെന്നാണ് മുന്നറിയിപ്പ്.
ഇന്ത്യന്‍ എംബസിയാണ് പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ചൊവ്വാഴ്ചയാണ് രാജ്യത്ത് സൈന്യം ഭരണം പിടിച്ചെടുത്തത്.
സൈന്യം അപ്രതീക്ഷിതമായി ടെലിവിഷനിലൂടെ നടപടി പ്രഖ്യാപിക്കുകയായിരുന്നു. സൈനിക നീക്കത്തെക്കുറിച്ച് ഇടക്കാല ഭരണകൂടത്തിനു മുന്‍വിവരം ഉണ്ടായിരുന്നില്ല. പക്ഷേ ഭരണകൂടം നടപടിയെ സ്വാഗതം ചെയ്തു.