പാക്കിസ്ഥാനിലെ സൈനിക കേന്ദ്രത്തില്‍ ഭീകരാക്രമണം; 15 പേര്‍ കൊല്ലപ്പെട്ടു

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 5 മാര്‍ച്ച് 2025 (09:59 IST)
പാക്കിസ്ഥാനിലെ സൈനിക കേന്ദ്രത്തില്‍ ഭീകരാക്രമണം. സംഭവത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. വടക്കു പടിഞ്ഞാറന്‍ പാകിസ്ഥാനിലെ സൈനിക കേന്ദ്രത്തിലാണ് ആക്രമണം ഉണ്ടായത്. കൊല്ലപ്പെട്ടവരില്‍ ആറുപേര്‍ ഭീകരരാണെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനങ്ങള്‍ സൈനിക ക്യാമ്പിലേക്ക് ഇടിച്ചു കയറ്റിയായിരുന്നു ആക്രമണം.
 
ആക്രമണത്തില്‍ സമീപത്തെ പള്ളിയും തകര്‍ന്നിട്ടുണ്ട്. ഇതിലുണ്ടായിരുന്ന നിരവധി പേര്‍ മരണപ്പെട്ടിട്ടുണ്ട്. 30തോളം പേര്‍ക്ക് സാരമായി പരിക്കേറ്റു എന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിന്റെ ഉത്തരവാദിത്വം പാക് താലിബാന്‍ എടുത്തിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article