വാട്ട്സ് ആപ്പ് കോളുകൾക്ക് 20ശതമാനം നികുതി ഏർപ്പെടുത്തി, തെരുവിലിറങ്ങി പ്രതിഷേധിച്ച് ജനങ്ങൾ !

Webdunia
വെള്ളി, 18 ഒക്‌ടോബര്‍ 2019 (13:57 IST)
സമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗത്തിന് നികുതി ഏർപ്പെടുത്തിയാൽ എങ്ങനെയിരിക്കും. ആരും അത് ആംഗീകരിക്കുകയും സഹിക്കുകയുമില്ല. വാട്ട്സ് ആപ്പ്, ഫെയ്സ് ആപ്പ്, ഫെയ്സ്ബുക്ക് എന്നിവയിലൂടെയുള്ള ഐപി കോളുകൾക്ക് നികുതി ചുമത്തിയ സർക്കാർ നടപടിക്കെതിരെ തെരുലിറങ്ങി പ്രതിഷേധിച്ചിരിക്കുകയണ് ജനങ്ങൾ. ലെബനനിലാണ് സംഭവം ഉണ്ടായത്.   
 
ടെലികോം വരുമാനത്തിൽ വർധനവ് വരുത്തുന്നതിനായാണ് വാട്ട്സ് ആപ്പ് ഉൾപ്പടെയുള്ള സോഷ്യൽമീഡിയ കോളുകൾക്ക് 20 ഇടാക്കാൻ മന്ത്രിസഭ തീരുമാനിച്ചത്. ഇതിനെ പ്രതിഷേധം ശക്തമാവുകയായിരുന്നു. രാജ്യത്തുടനീളം പ്രകോപിതരായി ആളുകൾ തെരുവിലിറങ്ങിയതോടെ തീരുമാനത്തിൽ സർക്കാൻ മാറ്റം വരുത്തുകയായിരുന്നു. രണ്ട് തവണ ഇന്റ്ർനെറ്റ് ബില്ലടക്കേണ്ട സാഹചര്യം വന്നതോടെയാണ് ജനങ്ങൾ തെരുവിലിറങ്ങിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article