ഒരു ‌മിനിറ്റിൽ വേദനയില്ലാത്ത മരണം, 3 ഡി പ്രിന്റഡ് ആത്മഹത്യ മെഷിന് സ്വിറ്റ്‌സർലാൻഡിൽ നിയമസാധുത

Webdunia
ചൊവ്വ, 7 ഡിസം‌ബര്‍ 2021 (19:15 IST)
സ്വിറ്റ്‌സർലാൻഡിൽ ആത്മഹത്യ മെഷീന് നിയമസാധുത. ഒരു മിനിറ്റിൽ താഴെ സമയം കൊണ്ട് വേദനയില്ലാത്ത മരണമാണ് 3ഡി ആത്മഹത്യ മെഷീന്റെ നിർമാതാക്കൾ അവകാശപ്പെടുന്നത്. ശവപ്പെട്ടിയുമായി സാമ്യമുള്ള മെഷീനിനുള്ളിൽ ഓക്‌സിജന്റെ അളവ് കുറച്ചുകൊണ്ടാണ് വ്യക്തിക്ക് വേദനയില്ലാത്ത മരണം ഉറപ്പ് വരുത്തുന്നത്.
 
ഉപയോഗിക്കുന്ന ആളുടെ സൗകര്യത്തിനനുസരിച്ച് മെഷീൻ എങ്ങോട്ട് വേണമെങ്കിലും കൊണ്ടുപോകാവുന്ന‌താണ്.ഡോ. ഫിലിപ് നിറ്റ്ഷ്‌കെ ആണ് മെഷീന്‍ നിര്‍മിച്ചിരിക്കുന്നത്. ‘ഡോക്ടര്‍ ഡെത്ത്’ എന്നാണ് അദ്ദേഹ‌ത്തെ വിശേഷിപ്പിക്കുന്നത്.
 
ആക്ടിവേറ്റ് ചെയ്ത് കഴിഞ്ഞാല്‍ കാപ്‌സ്യൂളിനുള്ളിലെ ഓക്‌സിജന്‍ അളവ് കുറയ്ക്കുകയും നൈട്രജന്റെ അളവ് വര്‍ധിപ്പിക്കുകയും ചെയ്യുന്നതാണ് മെഷീന്റെ പ്രവര്‍ത്തനം. ഇതോടെ ക്യാപ്‌സ്യൂളിനകത്തെ വ്യക്തിയ്ക്ക് ബോധം നഷ്ടപ്പെടുകയും വൈകാതെ മരിക്കുകയുമാണ് ചെയ്യുക.

അനുബന്ധ വാര്‍ത്തകള്‍

Next Article