വിവിധ രാജ്യങ്ങളില്‍ നിന്നായി സ്വീഡന്‍ മാലിന്യം ഇറക്കുമതി ചെയ്യുന്നു. മാലിന്യനിർമാർജന പ്ലാന്റുകൾക്ക് പ്രവർത്തനം തുടരാൻ ആവശ്യത്തിനു മാലിന്യം ഇല്ലാതെ വന്നതോടെയാണ് സ്വീഡന്റെ ഇത്തരമൊരു തീരുമാനം എടുത്തത്.
രാജ്യത്തെ വൈദ്യുതിയുടെ പകുതിഭാഗവും പുനരുപയോഗിക്കാവുന്ന വസ്‌തുക്കളിൽ നിന്നുമാണ് സ്വീഡൻ നിർമ്മിക്കുന്നത്. ഇപ്പോള്‍ രാജ്യത്ത് മാലിന്യം കുറയുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ഇതോടെയാണ് വിവിധ രാജ്യങ്ങളില്‍ നിന്നായി മാലിന്യം ഇറക്കുമതി ചെയ്യാന്‍ അധികൃതര്‍ തീരുമാനിച്ചത്.
അതിശൈത്യം അനുഭവപ്പെടുന്ന പ്രദേശത്ത് ഒരു ഹീറ്റിംഗ് നെറ്റ്‌വർക്ക് ഉണ്ടാക്കാനായി സ്വകാര്യ കമ്പനികളാണ് മാലിന്യങ്ങൾ ഇറക്കുമതി ചെയ്യുന്നത്. യൂറോപ്പിന്റെ വടക്കൻ പ്രദേശങ്ങളിൽ പക്ഷേ മാലിന്യങ്ങളിൽ നിന്നും ചൂടുണ്ടാക്കുന്ന രീതിയില്ല. എന്നാൽ സ്വീഡനിൽ ജൈവ ഇന്ധനങ്ങൾക്ക് പകരം അതാണ് ഉപയോഗിക്കാറ്.
ഇങ്ങനെ ഉത്പാദിപ്പിക്കുന്ന ഊർജം ഉപയോഗിച്ചാണ് സ്വീഡനിലെ കടുത്ത ശൈത്യകാലത്ത് വീടുകളിൽ ചൂട് പകരുന്നത്.