വര്‍ധ ചുഴലിക്കാറ്റ് തീരത്തേക്ക് അടുക്കുന്നു. ഒരു മണി മുതല്‍ നാലുമണി വരെയുള്ള സമയത്ത് ആളുകള്‍ പുറത്തിറങ്ങരുതെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്കി. വര്‍ധ ചുഴലിക്കാറ്റ് തീരത്ത് എത്തുന്നതോടെ രണ്ടുമണി മുതല്‍ അഞ്ചു മണിവരെയുള്ള സമയത്ത് കാറ്റിന്റെ വേഗത 120 മുതല്‍ 140 കിലോമീറ്റര്‍ വേഗതയില്‍ എത്തുമെന്നാണ് കാലവസ്ഥ നിരീക്ഷണകേന്ദ്രം പറയുന്നത്.
പൊന്നേരി, കാട്ടിവാക്കം, പുതുവയല്‍, പോരുര്‍ എന്നീ സ്ഥലങ്ങളിലൂടെ ആയിരിക്കും വര്‍ധ കടന്നു പോകുക. 53 ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കായി ഇതിനകം 7357 പേരെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്. വര്‍ധ കടന്നുപോയാലും മഴ ശക്തമാകുമെന്നാണ് കണക്കു കൂട്ടുന്നത്. നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പൊതു, സ്വകാര്യ ദുരിതാശ്വാസ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം ജില്ലകളെ കാറ്റ് കൂടുതലായി ബാധിക്കും. കടലില്‍ തിരമാലകള്‍ പതിവിനു വിപരീതമായി ഒരു മീറ്ററോളം ഉയരത്തിലാണ് അടിക്കുന്നത്.