സമുദ്രത്തിന്റെ അടിത്തട്ടിൽ മറഞ്ഞുകിടന്ന് കൂറ്റൻ ശുദ്ധജല തടാകം, ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഗവേഷകർ

Webdunia
ശനി, 29 ജൂണ്‍ 2019 (15:37 IST)
സമുദ്രത്തെ ,മറ്റൊരു ലോകമായാണ് ഗവേഷകർ കണക്കാക്കാറുള്ളത് ഉത്തരം നൽകാനാകാത്ത തരത്തിലുള്ള അമ്പരപ്പിക്കുന്ന പ്രതിഭാസങ്ങളാണ് സമുദ്രങ്ങളിൽ ഉണ്ടാകുന്നത്. ഇപ്പോഴിതാ സമുദ്രത്തിന്റെ അടിത്തട്ടിൽ കൂറ്റൻ ശുദ്ധജല തടാകം കണ്ടെത്തിയിരിക്കുകയാണ് കൊളംബിയ സർവകലശാലയിലെ ഭൗമ ശാത്രജ്ഞർ. 
 
അമേരിക്കയുടെ കിഴക്കൻ തീരത്തിന് സമാനമായ വലിപ്പം സമുദ്രത്തിനടിയിലെ തടാകത്തിന് ഉണ്ട് എന്നതാണ് അമ്പരപ്പിക്കുന്ന വസ്ഥുത പോറസ് എന്ന പ്ർത്യേക തരത്തിലുള്ള പാറക്കുള്ളിൽ കുടുങ്ങിക്കിടക്കുന്ന നിലയിലാണ് ഈ ശുദ്ധജല ശേഖരം ഉള്ളത്. തെക്ക് ഡെലാവെയർ മുതൽ വടക്ക് ന്യുജേഴ്സി വരെ പരന്നു കിടക്കുന്നതാണ് തടാകം എന്ന് ഗവേഷകർ പറയുന്നു.
 
1970കളിൽ തന്നെ സമുദ്രത്തിന് അടിയിൽ ശുദ്ധജല തടാകങ്ങൾ ഉള്ളതായി സൂചനകൾ ലഭിച്ചിരുന്നു. ഈ തെളിവുകളെ അടിസ്ഥാനപ്പെടുത്തി നടത്തിയ 4 വർഷം നീണ്ട ഗവേഷണമാണ് കടലിനടിയിൽ അളവറ്റ ശുദ്ധജല ശേഖരമുണ്ടെന്ന് കണ്ടെത്തിയത്. ന്യു ജേഴ്സിക്ക് സമീപത്തുള്ള മാർത്താസ് വൈൻയാർഡ് എന്ന ദ്വീപിൽനിന്നുമാണ് പഠനം അരംഭിച്ചത്. മാർക്കസ് ജി ലാൻഡ്‌സേത്ത് എന്ന കപ്പലിന്റെ സഹായത്തോടെയായിരുന്നു പഠനം. 

അനുബന്ധ വാര്‍ത്തകള്‍

Next Article