ഇന്ത്യയില്‍ ഇന്ധനവില കുതിച്ചുയരും !

Webdunia
വ്യാഴം, 24 ഫെബ്രുവരി 2022 (10:53 IST)
രാജ്യത്ത് ഇന്ധനവില കുതിച്ചുയരാന്‍ സാധ്യത. യുക്രൈന്‍-റഷ്യ സംഘര്‍ഷത്തെ തുടര്‍ന്നാണ് ഇന്ധനവില ഉയരാന്‍ സാധ്യതയേറിയത്. ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഇന്ധനവിലയില്‍ കാര്യമായ കുതിപ്പ് രേഖപ്പെടുത്തുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സൈനിക നീക്കത്തോടെ ആഗോളതലത്തില്‍ റഷ്യക്കുമേല്‍ ഉപരോധമുണ്ടാകാനും രാജ്യത്തെ എണ്ണവ്യവസായത്തെ ബാധിക്കാനും ഇടയാക്കിയേക്കാം. ഇത് വിപണിയില്‍ ലഭ്യതക്കുറവുണ്ടാക്കും. അസംസ്‌കൃത എണ്ണവില 100 ഡോളര്‍ കടന്നു. യുക്രൈന്‍-റഷ്യ സംഘര്‍ഷം നീണ്ടുപോയാല്‍ എണ്ണവില ഇനിയും ഉയരും. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article