ഉക്രൈനില്‍ ആക്രമണം ശക്തമാക്കി റഷ്യ; മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 25 പേര്‍

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 10 മാര്‍ച്ച് 2025 (11:17 IST)
ഉക്രൈനില്‍ ആക്രമണം ശക്തമാക്കി റഷ്യ. റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. കൂടാതെ 40ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഡോണക്‌സില്‍ 11 പേരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരില്‍ കുട്ടികളും ഉള്‍പ്പെടുന്നു. യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് ആക്രമണം. അതേസമയം യുക്രെയിനില്‍ സമാധാനം എത്രയും പെട്ടെന്ന് പുനസ്ഥാപിക്കണമെന്നും അതിനുള്ള നടപടികള്‍ ഒരുമിച്ച് കൈക്കൊള്ളണമെന്നും സെലന്‍സ്‌കി പറഞ്ഞു.
 
യുദ്ധം അവസാനിപ്പിക്കുന്നതിന് എന്തും ചെയ്യാന്‍ സന്നദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കുന്നതിനായി സൗദി അറേബ്യയില്‍ അമേരിക്കന്‍ പ്രതിനിധികളുമായി യുക്രൈന്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്താനിരിക്കെയാണ് സെലന്‍സ്‌കി ഇക്കാര്യം പറഞ്ഞത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍