പോളണ്ടില്‍ മിസൈല്‍ വിക്ഷേപിച്ചത് റഷ്യയാകാന്‍ സാധ്യതയില്ലെന്ന് ജോ ബൈഡന്‍

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 17 നവം‌ബര്‍ 2022 (09:29 IST)
പോളണ്ടില്‍ മിസൈല്‍ വിക്ഷേപിച്ചത് റഷ്യയാകാന്‍ സാധ്യതയില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. കഴിഞ്ഞ ദിവസമാണ് പോളണ്ട് അതിര്‍ത്തിയില്‍ മിസൈല്‍ ആക്രമണം ഉണ്ടായത്. സംഭവത്തില്‍ രണ്ടുപേര്‍ മരണപ്പെടുകയും ചെയ്തിരുന്നു. നാറ്റോയില്‍ അംഗത്വമുള്ള രാജ്യമാണ് പോളണ്ട്.
 
സംഭവത്തില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള നാറ്റോ രാജ്യങ്ങള്‍ ഇടപെട്ടിരുന്നു. റഷ്യന്‍ മിസൈലിനെ പ്രതിരോധിക്കാന്‍ യുക്രൈന്‍ തൊടുത്ത മിസൈലാണിതെന്നും അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article