കള്ളന്‍ ആകാന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍? 'കള്ളനും ഭഗവതിയും' വരുന്നു

കെ ആര്‍ അനൂപ്

വ്യാഴം, 17 നവം‌ബര്‍ 2022 (09:10 IST)
ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു.കള്ളനും ഭഗവതിയും എന്ന് പേരിട്ടിരിക്കുന്ന സിനിമ നിര്‍മ്മിക്കുന്നതും ഈസ്റ്റ് കോസ്റ്റിന്റെ ബാനറില്‍ തന്നെയാണ്. വിഷ്ണു ഉണ്ണികൃഷ്ണനാണ് നായകന്‍.
 
അനുശ്രീ, ബംഗാളി താരം മോക്ഷ എന്നിവരാണ് നായികമാര്‍.സലിം കുമാര്‍, ജോണി ആന്റണി, പ്രേംകുമാര്‍, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, ജയശങ്കര്‍, നോബി, ജയപ്രകാശ് കുളൂര്‍, ജയന്‍ ചേര്‍ത്തല, ജയകുമാര്‍, മാല പാര്‍വ്വതി എന്നിങ്ങനെയുള്ള താരനിരയും സിനിമയിലുണ്ട് 
കെ വി അനില്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
 
 രതീഷ് റാം ഛായാഗ്രാഹണവും 
രഞ്ജിത് രാജ സംഗീതവും ഒരുക്കുന്നു.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍