'നടക്കുമോ എന്നായിരുന്നു വീട്ടുകാരുടെ ഭയം';റാമ്പിലും നടന്ന് ബിബിന്‍ ജോര്‍ജ്

കെ ആര്‍ അനൂപ്

ബുധന്‍, 2 നവം‌ബര്‍ 2022 (15:06 IST)
കുഞ്ഞുനാളില്‍ താന്‍ നടക്കുമോ എന്നതായിരുന്നു വീട്ടുകാരുടെ ഭയമെന്ന് ബിബിന്‍ ജോര്‍ജ്. നടനും സംവിധായകനും തിരക്കഥാകൃത്തും കൂടിയായ ആദ്യ റാമ്പ് വോക്കിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ്.
'കുഞ്ഞിലേ... ഞാന്‍ നടക്കുമോ... എന്നായിരുന്നു... എന്റെ വീട്ടുകാരുടെ ഭയം...പക്ഷെ ദൈവാനുഗ്രഹത്താല്‍ ഞാന്‍ നടന്നു.
.നടന്നു നടന്നു... റാമ്പിലും...നടന്നു... ഇനിയും ഒരുപാട് ദൂരം നടക്കാനുണ്ട്.. Its ജസ്റ്റ് begining'- ബിബിന്‍ ജോര്‍ജ് കുറിച്ചു.
 
വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ചേര്‍ന്ന് ആദ്യമായി സംവിധാനം ചെയ്യ്ത 'വെടിക്കെട്ട്' റിലീസിന് ഒരുങ്ങുന്നു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍