മതപരിവര്‍ത്തനം ചെയ്യാന്‍ വിസമ്മതിച്ചതിന് ഇരുകൈകളും വെട്ടിമാറ്റിയതായി പരാതി

Webdunia
വ്യാഴം, 14 ജൂലൈ 2016 (07:47 IST)
ഇസ്‌ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ വിസമ്മതിച്ച ക്രിസ്ത്യന്‍ യുവാവിന്റെ ഇരു കൈകളും വെട്ടിമാറ്റിയതായി പരാതി. പാകിസ്ഥാനിലെ ലാഹോറിലാണ് സംഭവം. 
 
കഴിഞ്ഞ മാസം 24ന് മതപരിവര്‍ത്തനത്തിനു വിസമ്മതിച്ച തന്റെ കൈകള്‍ കോടാലി ഉപയോഗിച്ചു വെട്ടിമാറ്റിയതായി അഖ്വീല്‍ മാസി എന്ന യുവാവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അക്രമികള്‍ ആരാണെന്ന് അറിയില്ലെങ്കിലും ഒരിക്കല്‍ കൂടി കണ്ടാല്‍ അവരെ തിരിച്ചറിയാന്‍ സാധിച്ചേക്കുമെന്നും അഖ്വീല്‍ പറയുന്നു.
 
എന്നാല്‍ അഖ്വീലിന്റെ പരാതി പൊലീസ് നിഷേധിച്ചു. ട്രെയിന്‍ അപകടത്തിലാണ് അഖ്വീലിന്റെ കൈകള്‍ നഷ്ടപ്പെട്ടതെന്നാണ് പൊലീസിന്റെ വാദം. ഇയാളെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഇത് സ്ഥിരീകരിക്കുകയും ചെയ്തതായി പൊലീസ് ചൂണ്ടിക്കാട്ടി. അതേസമയം, അഖ്വീലിന്റെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതായാണ് വിവരം.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 
Next Article