കാണാതായ വീട്ടമ്മ പെരുമ്പാമ്പിന്റെ വയറ്റിൽ

Webdunia
ശനി, 16 ജൂണ്‍ 2018 (17:56 IST)
മകാസർ: കാണാതായ വീട്ടമ്മയുടെ മൃതദേഹം പെരുമ്പാമ്പിന്റെ വയറ്റിൽ നിന്നും കണ്ടെത്തി. ഇന്തോനേഷ്യയിലാണ് സംഭവം ഉണ്ടായത്. പച്ചക്കറി തോട്ടത്തിഒലേക്ക് പോയ മധ്യവയസ്കയെ കണാതാവുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ പരിസരത്തെല്ലാം അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല
 
തോട്ടത്തിൽ തിരച്ചിൽ നടത്തുന്നതിനിടയിൽ അൽ‌പം മാറി വയറ് വീർത്ത് കിടക്കുന്ന പെരുമ്പാമ്പിനെ കാണുകയായിരുന്നു. സംശയം തോന്നിയ ബന്ധുക്കൾ പെരുമ്പാമ്പിന്റെ വയറ് കീറി പരിശൊധിച്ചപ്പൊഴാണ് വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയത്. തോട്ടത്തിൽ നിറയെ പാമ്പുകളുടെ മാളങ്ങൾ ഉണ്ട് ഇതിൽ പെരുമ്പാമ്പുകൾ ഉള്ളതായി നേരത്തെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല 

അനുബന്ധ വാര്‍ത്തകള്‍

Next Article