കൈനോക്കി കള്ളനെപ്പിടിക്കാം, പുതിയ കണ്ടെത്തലുമായി ശാസ്ത്രലോക്കം !

Webdunia
വ്യാഴം, 14 ഫെബ്രുവരി 2019 (16:57 IST)
കൈനോക്കി കള്ളനെപ്പിടിക്കാം എന്നു പറയുമ്പോൾ ആളുകൾ ചിന്തിക്കുക ഹസ്തരേഖാ ശാസ്ത്രത്തെക്കുറിച്ചായിരിക്കും. എന്നാൽ സംഗതി അതല്ല. കൈകളുടെ പുറംഭാഗത്തെ ഞരമ്പുകളുടെ ഘടന, തൊലിയിലെ ചുളിവുകൾ, നിറം എന്നിവ നോക്കി കുറ്റവാളികളെ കണ്ടെത്താൻ സാധിക്കും എന്ന നിർണായക കണ്ടെത്തലാണ് പുറത്തുവന്നിരിക്കുന്നത്.
 
ലാന്‍കാസ്റ്റര്‍‌ യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ ദമെ സൂ ബ്ലാക്കിന്റെ നേതൃത്വത്തിൽ നടന്ന പഠനത്തിലാണ് കുറ്റവാളികളെ കണ്ടെത്താൻ അന്വേഷന ഉദ്യോഗസ്ഥർക്ക് സഹായകമാകുന്ന പുതിയ ഒരു മാർഗം കണ്ടെത്തിയിരിക്കുന്നത്. കൈകളിലെ ഞരമ്പുകളുടെ ഘടനയും തൊലിയിലെ ചുളിവുകളും, നിറവുമെല്ലാം ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും എന്നാണ് പഠനത്തിലെ കണ്ടെത്തൽ. 
 
കുറ്റവാളികളെ കണ്ടെത്താൻ ഫിംഗർ‌പ്രിന്റുകൾ മാത്രമല്ല, കൈകളുടെ ചിത്രങ്ങളും ഉപയോഗിക്കാം എന്ന് സാരം. സി സി ടി വി ദൃശ്യങ്ങളിൽനിന്നും കുറ്റ‌വാളികളുടെ കൈകൾ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കിയാൽ. പ്രതി ആരെന്ന് തിരിച്ചറിയാൻ സാധിക്കും എന്നാണ് പഠനം പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article