വീട് സുരക്ഷിതമാക്കാം, കുറഞ്ഞ വിലയിൽ അത്യാധുനിക സൌകര്യങ്ങളുള്ള ഹോം സെക്യൂരിറ്റി ക്യാമറയുമായി ഷവോമി !

വ്യാഴം, 14 ഫെബ്രുവരി 2019 (15:38 IST)
മിക്ക വീടുകളിലും സുരക്ഷയുടെ ഭഗമായി ഈപ്പോൽ സി സി ടി വി ക്യാമറകൾ സ്ഥാപിക്കാറുണ്ട്. സാധാരണ സെക്യൂരിറ്റി ക്യാമറകൾ വെക്കുന്നതുകൊണ്ടും ഇന്നത്തെ കാലത്ത് കാര്യമില്ല. സ്മാർട്ടായ ക്യാമറകളാണ് ആവശ്യം. അത്യാധുനിക സൌകര്യങ്ങളുള്ള ഹോം സെക്യൂരിറ്റി ക്യാമറയുടെ രണ്ടാം തലമുറ പതിപ്പിനെ പുറത്തിറക്കിയിരിക്കുകയാണ് ഇപ്പോൾ ഷവോമി. 1,999 രൂപയാണ് എം ഐ ഹൈ സെജ്യൂരിറ്റി ക്യാമറയുടെ വില. 
 
എം ഐ ഹൈ സെക്യൂരിറ്റി ക്യമറ 360യുടെ രണ്ടാം തലമുറ പതിപ്പിനെയാണ് ഇപ്പോൾ ഷവോമി വിപണിയിൽ എത്തിച്ചിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടെക്കനോളജിയിൽ പ്രവർത്തിക്കുന്ന ഈ ക്യാമറ അനക്കങ്ങൾക്കനുസരിച്ച് തിരിയാൻ കഴിവുള്ളതാണ്. ക്യാമറക്ക് 360 ഡിഗ്രി തിരിയാൻ സാധിക്കുന്നതിനാൽ ചുറ്റുമുള്ള മുഴുവൻ സ്ഥലത്തും ക്യാമറയുടെ കണ്ണെത്തും.
 
ഇൻഫ്രാ റെഡ് ടെക്കനോളജിയിൽ തയ്യാറക്കിയിരിക്കുന്ന ലെൻസായതിനാൽ രാത്രിയിൽ 10 മീറ്റർ ദുരത്തിൽ വരെ വ്യക്തത്യോടെ ദൃശ്യങ്ങൾ പകർത്താൻ ഹൈ സെക്യൂരിറ്റി ക്യാമറക്ക് കഴിവുണ്ട്.  വൈ ഫൈ ഉപയോഗിച്ച് ക്യാമറയെ നിയന്ത്രിക്കാനും ക്യാമറിയിലൂടെ വീട്ടിലുള്ളവരോടും തിരിച്ചും സംസാരിക്കാനും സാധിക്കും എന്നതും എം ഐ ഹൈ സെക്യൂരിറ്റി ക്യാമറയുടെ പ്രത്യേകതയാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍