നിറം വർധിപ്പിക്കാൻ തക്കാളികൊണ്ടൊരു വിദ്യ, ചെയ്യേണ്ടെത് ഇത്രമത്രം !

വ്യാഴം, 14 ഫെബ്രുവരി 2019 (16:04 IST)
മലിനമായ ഈ അന്തരീക്ഷത്തിൽ ചർമം സംരക്ഷിക്കുക എന്നത് ഏറെ ബുദ്ധിമുട്ടേറിയ ഒരു കര്യമാണ്. പ്രത്യേകിച്ച് സൌന്ദര്യം സംരക്ഷിക്കുന്നതിനായി നമ്മൾ ഉപയോഗിക്കുന്ന പല ഉത്പന്നങ്ങളും വിപരീത ഫലമാണ് ഉണ്ടാക്കുക. അതിനാൽ ചർമ്മം സംരക്ഷിക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങളാണ് ഉപയോഗിക്കേണ്ടത്.
 
ധാരാളം ആരോഗ്യ ഗുണങ്ങൾ ഉള്ള ഒരു പഴമാണ് തക്കാളി. തക്കാളി ആഹാരത്തിലൂടെ നിത്യേന നമ്മുടെ ശരീരത്തിൽ എത്തുന്നതുമാണ്.  ചർമ്മ സംരക്ഷനത്തിനും തക്കാളി ഏറെ ഉത്തമമാണ്. നമ്മുടെ നിറം വർധിപ്പിക്കാൻ തക്കാളിക്ക് പ്രത്യേക കഴിവാണുള്ളത്. ഇതിനായി ചെയ്യേണ്ടത് എന്താണെന്ന് ഇനി പറയാം.
 
ഒന്നോ രണ്ടോ വലിയ തക്കാളി നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇതിലേക്ക് രണ്ട് ടേബിൾസ്പൂൺ ശുദ്ധമായ തേൻ ചേർത്ത് മുഖത്ത് നന്നായി തേച്ചുപിടിപ്പിക്കുക. അരമണിക്കൂർ നേരം കഴിഞ്ഞ് ഇത് കഴുകിക്കളയാം ഇതിലൂടെ ചർമ്മത്തിന്റെ നിറവും തിളക്കവും വർധിപ്പിക്കാം. തക്കളി പേസ്റ്റിൽ ജോജോബ ഓയിലും‍, ടീട്രീ ടീട്രി ഓയിലും ചേർത്ത് മുഖത്ത് പുരട്ടുന്നതിലൂടെ മുഖക്കുരു ഇല്ലാതാക്കാൻ സാധിക്കും.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍