സിപിഎം ഓഫീസില്‍ റെയ്ഡ് നടത്തിയ ചൈത്രയ്‌ക്കെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ല ?; തുറന്നു പറഞ്ഞ് കോടിയേരി

Webdunia
വ്യാഴം, 14 ഫെബ്രുവരി 2019 (16:41 IST)
സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്തിയ എസ്‌പി ചൈത്ര തെരേസാ ജോണിനെതിരെ സര്‍ക്കാര്‍ നടപടിയുണ്ടാകാതിരുന്നത്  യുവ വനിതാ ഐപിഎസ് ഓഫിസര്‍ എന്ന പ്രത്യേക പരിഗണന മാനിച്ചാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍.

ജില്ലാ കമ്മിറ്റി ഓഫിസില്‍ റെയ്‌ഡ് നടത്തിയ ചൈത്രയുടെ നടപടി തെറ്റാണ്. ഓഫീസര്‍ക്കെതിരെ നടപടി ഒഴിവാക്കുകയെന്ന സര്‍ക്കാരിന്റെ സദുദ്ദേശം പാര്‍ട്ടി ഉള്‍ക്കൊള്ളുന്നുവെന്നും മനോരമ ന്യൂസിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ കോടിയേരി പറഞ്ഞു.

റെയ്ഡ് നടത്തിയ ചൈത്രയ്‌ക്കെതിരെ നടപടി വേണമെന്ന നിലപാടില്‍ നിന്ന് തിരുവനന്തപുരം ജില്ലാ നേതൃത്വം പിന്മാറിയിരുന്നു. ലോക്‍സഭ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ചൈത്രയ്‌ക്കെതിരെ നടപടി സ്വീകരിച്ചാല്‍ പ്രതിപക്ഷത്തിന് പിടിവള്ളിയാകുമെന്നും സിപിഎം സംസ്ഥാന നേതൃത്വം വിശ്വസിക്കുന്നു.

ചൈത്രയുടെ നടപടിയിൽ നിയമപരമായി തെറ്റില്ലെന്ന് വ്യക്തമാക്കിയുള്ള റിപ്പോര്‍ട്ട് എഡിജിപി മനോജ് എബ്രഹാം ഡിജിപി ലോക്‍നാഥ് ബെഹ്‌റയ്‌ക്ക് കൈമാറിയിരുന്നു. ഈ റിപ്പോര്‍ട്ട് ഡിജിപി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article