അഫ്​ഗാൻ ​മൊണാലിസ ഷർബത് ​ഗുലയെ നാടുകടത്തില്ലെന്ന്​ പാക്ക് സർക്കാർ

Webdunia
ഞായര്‍, 6 നവം‌ബര്‍ 2016 (10:17 IST)
അഫ്​ഗാൻ ​മൊണാലിസ ഷർബത്​ഗുലയെ നാടുകടത്തില്ലെന്ന്​ പാകിസ്ഥാൻ സർക്കാർ അറിയിച്ചു. മാനുഷികമായ പരിഗണന നൽകിയാണ് ഈ​ തീരുമാനം കൈക്കൊണ്ടതെന്ന് അധികൃതർ വ്യക്തമാക്കി. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കൈവശം വെച്ചതിനാണ് ഷര്‍ബത് ഗുല അറസ്റ്റിലായത്. തുടര്‍ന്ന് അവരെ നാടുകടത്താന്‍ പെഷാവര്‍ കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.

ഷർബത്​ ഗുലയെ നാടുകടത്തുന്നത് ശരിയായ നടപടിയല്ലെന്ന്​ തെഹ്​രീക്​–ഇ–ഇൻസാഫ്​ ചെയർമാൻ ഇമ്രാൻഖാന്‍ പറഞ്ഞിരുന്നു. വിധവയായ ഷര്‍ബത് ഗുല രോഗബാധിതയാണ്. കുടുംബത്തിന്റെ ഏക അത്താണിയാണ് അവരെന്നും ഗുലയുടെ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു.
Next Article