പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരിയില്‍ വൈറ്റ് ഹൗസില്‍ എത്തുമെന്ന് ട്രംപ്

രേണുക വേണു
ചൊവ്വ, 28 ജനുവരി 2025 (10:06 IST)
Narendra Modi and Donald Trump

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരിയില്‍ വൈറ്റ് ഹൗസ് സന്ദര്‍ശനം നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തിങ്കളാഴ്ച (ഇന്നലെ) രാവിലെ മോദിയുമായി താന്‍ ദീര്‍ഘനേരം ഫോണില്‍ സംസാരിച്ചെന്നും ട്രംപ് മാധ്യമങ്ങളോടു പറഞ്ഞു. ട്രംപ് വീണ്ടും വൈറ്റ് ഹൗസില്‍ എത്തിയ ശേഷം മോദി നടത്തുന്ന ആദ്യ യുഎസ് സന്ദര്‍ശനമായിരിക്കും ഫെബ്രുവരിയിലേത്. 
 
' ഇന്നു (തിങ്കള്‍) രാവിലെ മോദിയുമായി ഞാന്‍ ദീര്‍ഘനേരം ഫോണില്‍ സംസാരിച്ചു. ഫെബ്രുവരിയില്‍ അദ്ദേഹം വൈറ്റ് ഹൗസ് സന്ദര്‍ശനം നടത്താനാണ് സാധ്യത. യുഎസിന് ഇന്ത്യയുമായി വളരെ അടുത്ത ബന്ധമാണ് ഉള്ളത്,' ട്രംപ് പറഞ്ഞു. 
 
യുഎസ് പ്രസിഡന്റ് ആയിരിക്കെ തന്റെ ആദ്യ ടേമില്‍ ട്രംപ് നടത്തിയ അവസാന വിദേശയാത്ര ഇന്ത്യയിലേക്കായിരുന്നു. അതിനു മുന്‍പ് മോദിയും വൈറ്റ് ഹൗസ് സന്ദര്‍ശിച്ചിരുന്നു. ട്രംപുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവ് കൂടിയാണ് മോദി. 2024 നവംബറില്‍ ട്രംപ് വീണ്ടും യുഎസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ മോദി ഫോണില്‍ വിളിച്ച് അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നു. അതേസമയം മോദിയുടെ യുഎസ് യാത്രയെ കുറിച്ച് ഇന്ത്യ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

Next Article