യമനിലെ ഹൂതി വിമത സൈന്യത്തെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ഡൊണാള്‍ഡ് ട്രംപ്

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 23 ജനുവരി 2025 (13:30 IST)
യമനിലെ ഹൂതി വിമത സൈന്യത്തെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യമന്‍, സൗദി, യുഎഇ എന്നിവിടങ്ങളിലെ ആക്രമണങ്ങള്‍ക്ക് കാരണം ഹൂതികളാണെന്നും അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്കും സമുദ്ര വ്യാപാരത്തിനും ഇവര്‍ ഭീഷണിയാണെന്നും ട്രംപ് പറഞ്ഞു. 2020ല്‍ ഹൂതികളെ ഭീകര സംഘടനയായി ട്രംപ് പ്രഖ്യാപിച്ചിരുന്നു.
 
എന്നാല്‍ ഈ തീരുമാനം ജോ ബൈഡന്‍ പ്രസിഡന്റായപ്പോള്‍ മാറ്റുകയായിരുന്നു. ട്രംപിന്റെ പുതിയ തീരുമാനത്തോടെ ഹൂതികള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ അമേരിക്കന്‍ സൈന്യത്തിന് വേഗത്തില്‍ സാധിക്കും. അതേസമയം ഉക്രെയുമായുള്ള യുദ്ധം റഷ്യ അവസാനിപ്പിച്ചില്ലെങ്കില്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്നും അധികനികുതി തിരുവാ തുടങ്ങിയ കര്‍ശന സാമ്പത്തിക നടപടികള്‍ ഏര്‍പ്പെടുത്തുമെന്നും ട്രംപ് മുന്നറിയിപ്പു നല്‍കി.
 
ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഫെബ്രുവരി ഒന്നു മുതല്‍ 10 ശതമാനം അധിക തിരുവ ഏര്‍പ്പെടുത്താനാണ് അമേരിക്ക ആലോചിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍