മ്യാന്‍മറില്‍ വീണ്ടും ഭൂചലനം; റിക്റ്റര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തി

സിആര്‍ രവിചന്ദ്രന്‍

ഞായര്‍, 13 ഏപ്രില്‍ 2025 (16:09 IST)
മ്യാന്‍മറില്‍ വീണ്ടും ഭൂചലനം. റിക്റ്റര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സിസ്‌മോളജിക്കല്‍ സെന്റര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം 35 കിലോമീറ്റര്‍ ആഴത്തിലാണ്. വെള്ളിയാഴ്ചയും 4.1 തീവ്രതയുള്ള ഭൂചലനം മ്യാന്‍മറില്‍ രേഖപ്പെടുത്തിയിരുന്നു.
 
10 കിലോമീറ്റര്‍ ആഴത്തില്‍ ആയിരുന്നു പ്രഭവകേന്ദ്രം. അതേസമയം മാര്‍ച്ച് 28 നുണ്ടായ ഭൂകമ്പത്തില്‍ റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തിയത് 7.7 തീവ്രതയാണ്. 3000 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു കൂടാതെ അതില്‍ കൂടുതല്‍ പേര്‍ക്ക് പരിക്ക് ഏറ്റിട്ടുണ്ട്. ഇതിന്റെ ആഘാതത്തില്‍ നിന്ന് കരകയറുന്നതിനിടയിലാണ് മ്യാന്‍മറില്‍ വീണ്ടും ഭൂകമ്പം ഉണ്ടാകുന്നത്.
 
മാര്‍ച്ച് 28നുണ്ടായ ഭൂചലനത്തില്‍ തായ്‌ലന്റിലും നാശനഷ്ടങ്ങള്‍ ഉണ്ടായി. പത്തോളം പേര്‍ മരണപ്പെട്ടു. മ്യാന്‍മറില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടങ്ങള്‍ തകര്‍ന്നുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍