Myanmar Earthquake: ദുരന്തം തീവ്രം; മ്യാന്‍മര്‍ ഭൂചലനത്തില്‍ മരണസംഖ്യ 700 ലേക്ക്

രേണുക വേണു

ശനി, 29 മാര്‍ച്ച് 2025 (09:23 IST)
Myanmar Earthquake

Myanmar Earthquake: മ്യാന്‍മറില്‍ വെള്ളിയാഴ്ചയുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 694 ആയി. 1,670 പേര്‍ പരുക്കേറ്റ് ചികിത്സയില്‍. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിവരം. ആശുപത്രികള്‍ അടക്കം നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. 
 
വെള്ളിയാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്കു 12.50 നാണ് റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. തൊട്ടുപിന്നാലെ 6.7 തീവ്രതയുള്ള മറ്റൊരു ഭൂചലനവും ചെറിയ പ്രകമ്പനങ്ങളും ഉണ്ടായി. 

WATCH - Destruction Caused due to Earthquake pic.twitter.com/4SaZi9Oja9

— Times Algebra (@TimesAlgebraIND) March 28, 2025
മ്യാന്‍മറില്‍ ഉണ്ടായ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായ തായ്ലന്‍ഡിലെ ബാങ്കോക്കില്‍ മെട്രോ സ്റ്റേഷനില്‍ ട്രെയിന്‍ ശക്തമായി കുലുങ്ങുന്നതിന്റെ ഭയാനകമായ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍