മ്യാന്മറില്‍ വന്‍ ഭൂചലനം; പ്രകമ്പനം ബാങ്കോക്കിലും

രേണുക വേണു

വെള്ളി, 28 മാര്‍ച്ച് 2025 (13:31 IST)
മ്യാന്മറില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയില്‍ 7.7 തീവ്രത രേഖപ്പെടുത്തി. പിന്നാലെ 6.8 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനവും ഉണ്ടായി. ഇന്ന് ഉച്ചയോടെയാണ് ഭൂചലനം ഉണ്ടായത്. തായ്‌ലന്‍ഡ്, ബാങ്കോക്ക് എന്നിവിടങ്ങളിലും പ്രകമ്പനം ഉണ്ടായി. 

Big earthquake in Bangkok. Whole building was shaking for 3 min or so pic.twitter.com/ztizXSoGl1

— On The Rug (@On_the_Rug) March 28, 2025
യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്ക് പ്രകാരം മാന്റ്‌ലെയില്‍ നിന്ന് 17.2 കിലോമീറ്റര്‍ അകലെയുള്ള നഗരമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഏകദേശം 15 ലക്ഷം പേര്‍ ഇവിടെ താമസിക്കുന്നുണ്ട്. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

Whole Bangkok shook like Crazy! #Bangkok #earthquake pic.twitter.com/99v7ySZDGc

— Srushti Gopani (@DrSrushtiG) March 28, 2025
ബാങ്കോക്കിലും ചൈനയിലെ യുനാന്‍ പ്രവിശ്യയിലും മെട്രോ, റെയില്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ഭൂചലനത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍