Myanmar Earthquake: മ്യാന്‍മര്‍ ഭൂചലനത്തില്‍ 20 മരണം; വന്‍ നാശനഷ്ടം

രേണുക വേണു

വെള്ളി, 28 മാര്‍ച്ച് 2025 (19:13 IST)
Myanmar Earthquake

Myanmar Earthquake: മ്യാന്‍മര്‍ ഭൂചലനത്തില്‍ 20 മരണമെന്ന് റിപ്പോര്‍ട്ട്. തായ്‌ലന്‍ഡില്‍ മൂന്ന് പേര്‍ മരിച്ചു. 7.7 തീവ്രതയുള്ള ശക്തമായ ഭൂചലനമാണ് രണ്ടിടങ്ങളിലും ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. ആശുപത്രികള്‍ അടക്കം നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. 
 
മ്യാന്‍മറിലെ ആറ് മേഖലകളില്‍ സൈന്യം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കെട്ടിടം തകര്‍ന്നുവീണ് ബാങ്കോക്കില്‍ 90 ല്‍ അധികം പേരെ കാണാതായി. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. മ്യാന്‍മറിലെ വലിയ ഡാമുകളില്‍ അതീവ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. 
 
7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിനു പിന്നാലെ 6.8 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനവും ഉണ്ടായി. ഇന്ന് ഉച്ചയോടെയാണ് ഭൂചലനം ഉണ്ടായത്. തായ്ലന്‍ഡ്, ബാങ്കോക്ക് എന്നിവിടങ്ങളിലും പ്രകമ്പനം ഉണ്ടായി. യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്ക് പ്രകാരം മാന്റ്ലെയില്‍ നിന്ന് 17.2 കിലോമീറ്റര്‍ അകലെയുള്ള നഗരമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍