കൊവിഡ് കാലത്ത് മോദിയുടെ ജനപ്രീതി ഉയർന്നു, ലോകനേതാക്കളിൽ മുന്നിൽ

Webdunia
ശനി, 2 ജനുവരി 2021 (10:06 IST)
കൊവിഡ് കാലത്ത് ആഗോള നേതാക്കൾക്കിടയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി ഉയർന്നതായി സർവേ. യുഎസ് ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനമായ മോര്‍ണിങ് കണ്‍സള്‍ട്ട് നടത്തിയ സര്‍വേയിലാണ് ഇക്കാര്യം പറയുന്നത്.
 
ഇന്ത്യ, ഇറ്റലി, ജപ്പാന്‍, മെക്‌സിക്കോ, ദക്ഷിണ കൊറിയ, സ്‌പെയിന്‍, യുകെ, യുഎസ്,ഓസ്‌ട്രേലിയ, ബ്രസീല്‍, കാനഡ, ഫ്രാന്‍സ്, ജര്‍മനി എന്നീ 13 രാജ്യങ്ങളിലെ രാഷ്ട്രീയ നേതാക്കളെ കുറിച്ചാണ് സർവേ നടത്തിയത്. ഇതിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ റേറ്റിങ് 55 ആണ്. 
 
ക്‌സിക്കോ പ്രസിഡന്റ് ആന്‍ഡ്രസ് ലോപസ് ഒബ്രാഡര്‍, ഓസീസ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസ്സന്‍ എന്നിവരുടെ ജനപ്രീതിയും കോവിഡ് കാലത്ത് വര്‍ധിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന് നെഗറ്റീവ് വോട്ടുകളാണ് ലഭിച്ചതെന്ന് സര്‍വേ പറയുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article