ഖത്തറില്‍ പൊതു ഗതാഗത സംവിധാനങ്ങളില്‍ മാസ്‌ക് നിബന്ധന ഒഴിവാക്കി

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 20 ഒക്‌ടോബര്‍ 2022 (09:27 IST)
ഖത്തറില്‍ പൊതു ഗതാഗത സംവിധാനങ്ങളില്‍ മാസ്‌ക് നിബന്ധന ഒഴിവാക്കി. കോവിഡ് കുറഞ്ഞു തുടങ്ങിയതോടെയാണ് രാജ്യം കൂടുതല്‍ ഇളവുകള്‍ നല്‍കുന്നത്. ആഗസ്റ്റ് 31ന് നിലവിലുള്ള നിയന്ത്രണങ്ങള്‍ പ്രകാരം രാജ്യത്തെ മെട്രോ ബസ് ഉള്‍പ്പെടെയുള്ള പൊതു ഗതാഗതങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമായിരുന്നു. രോഗവ്യാപനം കുറഞ്ഞതോടെ ആശുപത്രികളില്‍ മാത്രമായി മാസ്‌ക് പരിമിതപ്പെടുത്തുകയാണ്.

ബുധനാഴ്ച പ്രധാനമന്ത്രി ശൈഖ് ഖാലിദ് ഖലീഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article