അന്താരാഷ്ട്ര കോടതിയെ സമീപിക്കാനാകില്ല; കശ്‌മീര്‍ വിഷയത്തില്‍ പാകിസ്ഥാന് കനത്ത തിരിച്ചടി

Webdunia
വെള്ളി, 13 സെപ്‌റ്റംബര്‍ 2019 (19:31 IST)
കശ്‌മീര്‍ വിഷയത്തിൽ അന്താരാഷ്‌ട്ര നീതിന്യായ കോടതിയെ സമീപിക്കാനുള്ള പാകിസ്ഥാന്റെ  നീക്കത്തിന് തിരിച്ചടി. രാജ്യാന്തര കോടതിയെ സമീപിച്ചാൽ കേസ് നിലനിൽക്കില്ലെന്നാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നിയോഗിച്ച വിദഗ്ദ സമിതിയുടെ റിപ്പോർട്ട്.
 
കശ്‌മീര്‍ വിഷയം അന്താരാഷ്‌ട്ര നീതിന്യായ കോടതിയില്‍ എത്തിക്കാന്‍ സാധിക്കില്ല, എന്നാല്‍ വിഷയം ഐക്യരാഷ്ട്ര സഭയില്‍ ഉന്നയിക്കാമെന്നും സമിതി വ്യക്തമാക്കി. റിപ്പോര്‍ട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് സമര്‍പ്പിച്ചു. 
 
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി നിയമവിരുദ്ധമാണെന്നും അത് ഇന്ത്യയുടെ ആഭ്യന്തരവിഷയം മാത്രമല്ലെന്നുമായിരുന്നു ആരോപിച്ചാണ് പാകിസ്ഥാൻ യുഎന്നിനെ സമീപിച്ചത്. 
 
എന്നാല്‍, കശ്മീരില്‍ അടിയന്തരമായി ഇടപെടണമെന്ന പാകിസ്ഥാന്‍റെ ആവശ്യം ഐക്യരാഷ്ട സഭ  സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസും നിരാകരിച്ചിരുന്നു. 
 
പാകിസ്ഥാന്‍ യുദ്ധത്തിന് ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ കശ്‌മീരിനുവേണ്ടി അവസാനംവരെ പോരാടുമെന്നും വിഷയത്തില്‍ സംഘടിപ്പിച്ച നയപ്രഖ്യാപന റാലിയില്‍ ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

Next Article