ഒരു യുദ്ധമുണ്ടായാല്‍ അതിന്റെ പ്രത്യാഘാതം എന്തായിരിക്കുമെന്ന് വ്യക്തമായി അറിയാവുന്നവരാണ് ഇന്ത്യയും പാകിസ്ഥാനും. എന്നാല്‍ കശ്മീരിൽ ഈ സാഹചര്യമാണ് തുടരുന്നതെങ്കില്‍ എന്തും സംഭവിക്കാം. അപ്രതീക്ഷിതമായ ഒരു യുദ്ധം തള്ളികളയാനാവില്ലെന്നും ഷാ മഹ്മൂദ് പറഞ്ഞു. അങ്ങനെയെങ്കിൽ രണ്ട് രാജ്യത്തിന്റേയും അവസ്ഥ ദുഷ്കരമായിരിക്കുമെന്ന് ഖുറേഷി പറയുന്നു.