പാകിസ്ഥാന് വീണ്ടും തിരിച്ചടി; ജമ്മു കശ്‌മീര്‍ വിഷയത്തില്‍ ഇടപെടില്ലെന്ന് യുഎന്‍

ബുധന്‍, 11 സെപ്‌റ്റംബര്‍ 2019 (17:22 IST)
ജമ്മു കശ്‌മീര്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്‌ട്ര സഭയെ  (യുഎന്‍) സമീപിച്ച പാകിസ്ഥാന് വീണ്ടും തിരിച്ചടി.

പ്രശ്‌നത്തിൽ അടിയന്തരമായി ഇടപെടാനാവില്ലെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടേറസ് വ്യക്തമാക്കി. ജമ്മു കശ്‌മീര്‍ വിഷയത്തില്‍ തങ്ങളുടെ നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യത്തില്‍ സെക്രട്ടറി ജനറൽ ഇന്ത്യയെയും പാകിസ്ഥാനെയും ബന്ധപ്പെട്ട് തീരുമാനം അറിയിച്ചിട്ടുണ്ടെന്നും സെക്രട്ടറി ജനറലിന്റെ വക്താവ് സ്‌റ്റീഫന്‍ ഡുജാറിക്ക് അറിയിച്ചു.

കശ്മീര്‍ വിഷയത്തില്‍ യുഎന്‍ മധ്യസ്ഥതയ്ക്ക് ഇല്ല. ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടാല്‍ മധ്യസ്ഥത പരിഗണിക്കുമെന്നും  ഡുജാറിക്ക് വ്യക്തമാക്കി.

കശ്മീർ വിഷയത്തിൽ മൂന്നാമതൊരു കക്ഷി ഇടപെടരുതെന്ന് ഇന്ത്യയുടെ ആവശ്യത്തിനോട് അനുകൂലമായ നിലപാടാണ് യുഎന്‍ സ്വീകരിച്ചിരിക്കുന്നത്.  പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന നിര്‍ദ്ദേശവും യുഎന്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍