യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബൈഡന്‍ ഇല്ല; കമല ഹാരിസിനു സാധ്യത

രേണുക വേണു
തിങ്കള്‍, 22 ജൂലൈ 2024 (08:20 IST)
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നു നിലവിലെ പ്രസിഡന്റും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ ജോ ബൈഡന്‍ പിന്മാറി. രാജ്യത്തിന്റേയും പാര്‍ട്ടിയുടേയും നല്ലതിനായി മത്സരത്തില്‍ നിന്ന് പിന്മാറുകയാണെന്ന് ബൈഡന്‍ എക്‌സിലൂടെ അറിയിച്ചു. പ്രായാധിക്യത്തെ തുടര്‍ന്ന് ബൈഡന്‍ മത്സരരംഗത്തു നിന്ന് മാറിനില്‍ക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് നടക്കാന്‍ നാല് മാസം കൂടി ശേഷിക്കെയാണ് ബൈഡന്റെ തീരുമാനം. 
 
ഇന്ത്യന്‍ വംശജയും നിലവിലെ വൈസ് പ്രസിഡന്റുമായ കമല ഹാരിസിനെയാണ് ബൈഡന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ കമലയെ പിന്തുണയ്ക്കണമെന്നു ബൈഡന്‍ ഡെമോക്രാറ്റുകളോടു ആവശ്യപ്പെട്ടു. കമല മത്സരിച്ചാല്‍ ഇതാദ്യമായി അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു ഇന്ത്യന്‍ വംശജ മത്സരിക്കുന്നുവെന്ന പ്രത്യേകതയും ഉണ്ട്. 
 
ജയസാധ്യതകള്‍ ഇല്ലാത്തതിനാലാണ് ബൈഡന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതെന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി പരിഹസിക്കുന്നത്. ഡൊണാള്‍ഡ് ട്രംപ് തന്നെയായിരിക്കും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article