കൈലാസ യാത്രയ്ക്ക് പുതിയ പാത തുറക്കും, കച്ചവട തന്ത്രത്തില്‍ മതം കലര്‍ത്തി ചൈന

Webdunia
വ്യാഴം, 4 സെപ്‌റ്റംബര്‍ 2014 (11:19 IST)
ഇന്ത്യയുമായി അതിര്‍ത്തിതര്‍ക്കത്തില്‍ നില്‍ക്കുമ്പോഴും കച്ചവടക്കാര്യത്തില്‍ ചൈനയെ വെല്ലാന്‍ ആരും ജനിച്ചിട്ടില്ല എന്നത് നേര് തന്നെയാണ്. ഇപ്പോളിതാ ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്തി കാശുവാരാന്‍ തയ്യാറെടുക്കുന്ന ചൈന അതിന് വഴിയൊരുക്കുന്നതിനായി കൈലാസ മാനസ സ്രോവര യാത്രക്ക് പുതിയ പാത ഉടന്‍ തുറക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

സിക്കിമിലൂടെയുള്ള നാഥുലാ പാസ് തുറക്കാനാണ് ചൈന ആലോചിക്കുന്നത്. ചൈനീസ് പ്രസിഡന്റ് ക്സി ജിന്‍പിങ്. ഇന്ത്യാ സന്ദര്‍ശനത്തിനു മുന്നോടിയായി അയല്‍രാജ്യവുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാവും, പ്രഖ്യാപനം. ജൂലൈയില്‍ ബ്രിക്സ് രാജ്യത്തലവന്മാരുടെ യോഗത്തില്‍ ചൈനീസ് പ്രസിഡന്റുമായി നടത്തിയ യോഗത്തില്‍ മോഡി ആവശ്യപ്പെട്ടതും ഇക്കാര്യമായിരുന്നു.

സെപ്റ്റംബര്‍ പകുതിയോടെ ഇന്ത്യയില്‍ ചര്‍ച്ച നടത്തുന്നതിനായി എത്തുന്ന ചൈനീസ് പ്രസിഡന്റ് എത്തുമെന്നാണ് കരുതുന്നത്. ഇന്ത്യയില്‍ നിരവധി മേഖലകളില്‍ നിക്ഷേപ സാധ്യതകള്‍ ചൈന ആരാഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്ത്യക്കാരുടെ ഇടയില്‍ ചൈനയോടുള്ള ചരിത്രപരമായ നീരസം മാറ്റിയെടുക്കുക എന്നതും പുതിയ തീരുമാനത്തില്‍ ഉണ്ട്.

ഹിന്ദുത്വ വാദിയായ മോഡിയുടെ മനസിനേ സ്വാധീനിക്കാന്‍ ഇതുവഴി സാധിക്കും എന്നാണ് ചൈന പ്രതീക്ഷിക്കുന്നത്. കൂടാതെ ബുദ്ധ മതക്കാരേയും കൈയ്യിലെടുക്കാനും സാധിക്കുമെന്നാണ് ചൈനയുടെ പ്രതീക്ഷ. നിലവില്‍ ഉത്തരാഖണ്ഡ്, നേപ്പാള്‍ എന്നിവിടങ്ങളിലൂടെയുള്ള കഠിനമായ പാതകളില്‍ കൂടിയാണ്.

ചൈന നാഥു ലാ പാസ് തുറക്കുകയാണെങ്കില്‍ തീര്‍ത്ഥാടകര്‍ക്ക് മാനസരോറിലേക്കും കൈലാസഗിരിയിലേക്കും നേരിട്ട് വാനുകളിലോ ബസുകളിലോ എത്താന്‍ സാധിക്കും. കാല്‍നടയാത്രയോ കഴുതകളുടെ സഹായമോ കൂടാതെ കൈലാസഗിരിയുടെ ചുവട്ടില്‍ വരെ എത്താന്‍ ഈ വഴി പര്യാപ്തമാണ്.

വിദേശകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന കൈലാസ മാനസരോവര്‍ യാത്ര ഇപ്പോള്‍ കടന്നുപോകുന്നത് ഉത്തരാഖണ്ഡിലെ കുമയൂണ്‍ മേഖലയിലൂടെയാണ്. ലിപു പാസ്, ഹിമാലയന്‍ പാസ് എന്നിവ കടന്ന് ടിബറ്റിലെ പ്രാചീന കച്ചവട നഗരമായ തക്ലാക്കോട്ടിലൂടെയാണ് ഈ പാത കടന്നുപോകുന്നത്.

വിനോദ സഞ്ചാര കമ്പനികള്‍ നേപ്പാളില്‍ നിന്ന്, ഇതേപോലെ പ്രയാസകരമായ മറ്റൊരു പാതയിലൂടെ തീര്‍ത്ഥാടകരെ കൊണ്ടുപോകുന്നുണ്ട്. എന്നാല്‍ പ്രായമായവര്‍ക്കും മറ്റും ഈ രണ്ടു പാതകളും തരണംചെയ്യുക, വളരെ ബുദ്ധിമുട്ടാണ്. 18 ബാച്ചുകളിലായി 22 ദിവസമെടുക്കുന്ന യാത്രയ്ക്ക് പ്രതിവര്‍ഷം ആയിരം തീര്‍ത്ഥാടകരെ മാത്രമാണ് അനുവദിക്കുക.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.