ഇന്ത്യയിൽ നിന്നുമുള്ള സൂപ്പർ വുമൺ: ഹമാസിൽ നിന്നും ആളുകളെ രക്ഷിച്ച 2 കേരള നേഴ്സുമാരെ പ്രശംസിച്ച് ഇസ്രായേൽ

Webdunia
ബുധന്‍, 18 ഒക്‌ടോബര്‍ 2023 (14:18 IST)
ഇസ്രായേല്‍ ഹമാസ് സംഘര്‍ഷത്തിനിടയില്‍ ഇസ്രായേലില്‍ നേഴ്‌സുമാരായി ജോലി ചെയ്യുകയും ഹമാസ് ആക്രമണത്തില്‍ നിന്നും സാധാരണക്കാരെ രക്ഷിക്കുകയും ചെയ്ത 2 മലയാളി നേഴ്‌സുമാരെ പ്രശംസിച്ച് ഇസ്രായേല്‍. കേരളത്തില്‍ നിന്നുമുള്ള 2 സ്ത്രീകളുടെ നിശ്ചയദാര്‍ഡ്യത്തെയും പരിശ്രമങ്ങളെയും അഭിനന്ദിച്ചുകൊണ്ട് 2 പേരെയും സൂപ്പര്‍ വുമണ്‍ എന്നാണ് ഇസ്രായേല്‍ എംബസി തങ്ങളുടെ സമൂഹമാധ്യമ ഹാന്‍ഡിലുകളിലൂടെ പ്രശംസിച്ചു. ഇവരില്‍ ഒരാള്‍ ഹമാസ് ഭീകരര്‍ തങ്ങളില്‍ എത്തുന്നത് തടയുന്നതിന്റെ വീഡിയോയും എംബസി പങ്കുവെച്ചിട്ടുണ്ട്.
 
എ എല്‍ എസ് രോഗം ബാധിച്ച റാഹേല്‍ എന്ന ഇസ്രായേല്‍ വംശജയെ പരിചരിക്കുന്നവരാണ് സബിത, മീര മോഹനന്‍ എന്നിവര്‍. ഞാന്‍ 3 വര്‍ഷമായി അതിര്‍ത്തിപ്രദേശത്ത് റാഹേല്‍ എന്ന സ്ത്രീയെ പരിചരിക്കുന്നു. ഞങ്ങള്‍ 2 പേരാണ് പരിചാരകരായി വീട്ടിലുള്ളത്. എന്റെ നൈറ്റ് ഡ്യൂട്ടി സമയമായിരുന്നു. രാവിലെ 6:30 ഓട് കൂടി ജോലിയില്‍ നിന്നും ഇറങ്ങുന്നതിനിടെയാണ് സൈറണ്‍ കേട്ടത്. കേട്ടതും സുരക്ഷിതമായ സ്ഥാനത്തേക്ക് ഓടി.ആ സമയത്ത് തന്നെ റാഹേലിന്റെ മകളുടെ കോള്‍ ലഭിച്ചു. കാര്യങ്ങള്‍ കൈവിട്ടതായി അറിഞ്ഞു. എന്താണ് ചെയ്യേണ്ടത് എന്നറിയില്ലായിരുന്നു.
 
വീടിന്റെ മുന്‍വശത്തെയും പിന്‍വശത്തെയും വാതുലുകള്‍ പൂട്ടിയിടാന്‍ പറഞ്ഞു. കുറച്ച് സമയങ്ങള്‍ക്കുള്ളില്‍ തന്നെ ഭീകരര്‍ വീട്ടിനകത്തേക്ക് വെടിവെയ്ക്കാന്‍ തുടങ്ങി. ഞങ്ങള്‍ വാതിലില്‍ മുറുകെ പിടിച്ചു. ഏകദേശം 7:30 വരെ ഭീകരര്‍ അവിടെയുണ്ടായിരുന്നു. ഹമാസ് എല്ലാം നശിപ്പിച്ചു. പുറത്ത് എന്താണ് നടക്കുന്നതെന്ന് അറിയില്ലായിരുന്നു. കുറച്ച് മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ വീണ്ടും വെടിശബ്ദങ്ങള്‍ കേട്ടുതുടങ്ങി.ഇസ്രായേല്‍ ആര്‍മി തങ്ങളെ രക്ഷിക്കാന്‍ വന്നതായി അറിഞ്ഞു. മീരയുടെ പാസ്‌പോര്‍ട്ടടക്കം നഷ്ടമായി. എന്റെ എമര്‍ജന്‍സി ബാഗ് നഷ്ടപ്പെട്ടു. മലയാളി നേഴ്‌സുകളില്‍ ഒരാളായ സബിത പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article