മുസ്ലീങ്ങളുടെ പുണ്യസ്ഥലമായ അൽ അഖ്സ മോസ്കിൽ ഇരച്ചുകയറി ഇസ്രായേൽ മന്ത്രിയും സംഘവും പ്രാർഥന നടത്തി, വെസ്റ്റ് ബാങ്കിൽ സംഘർഷം

അഭിറാം മനോഹർ
ബുധന്‍, 14 ഓഗസ്റ്റ് 2024 (10:17 IST)
Al Aqsa Mosque
ഹമാസ് തീവ്രവാദികളെ പിടിക്കാനെന്ന പേരില്‍ കിഴക്കന്‍ ജറുസലേമിലെ അല്‍ അഖ്‌സ മോസ്‌കില്‍ ഇരച്ചുകയറി പ്രാര്‍ഥന നടത്തി ഇസ്രായേല്‍ സുരക്ഷാമന്ത്രിയും തീവ്ര ദേശീയതാവാദിയുമായ ഇറ്റാമര്‍ ബെന്‍ ഗ്വിര്‍. ഇന്നലെ രാത്രിയോടെയായിരുന്നു ഇസ്രായേലിന്റെ അപ്രതീക്ഷിത നീക്കം. ഗാസയില്‍ ഇസ്രായേല്‍ അക്രമണം തുടരുന്നതിനിടെയാണ് വെസ്റ്റ് ബാങ്കില്‍ ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നത്.
 
മക്കയ്ക്കും മദീനയ്ക്കും ശേഷം ലോകമെങ്ങുമുള്ള മുസ്ലീങ്ങള്‍ ഏറ്റവും വിശുദ്ധമായി കണക്കാക്കുന്ന മൂന്നാമത്തെ പള്ളിയാണ് അല്‍ അഖ്‌സ. ടെമ്പിള്‍ മൗണ്ട് എന്ന പേരില്‍ ജൂതര്‍മാരുടെയും വിശുദ്ധസ്ഥലമാണ് ഇത്. ജൂത മതാചാരങ്ങള്‍ക്ക് വിലക്കുള്ള പള്ളിയിലാണ് ജൂതരുടെ വിശുദ്ധദിനത്തില്‍ ഇസ്രായേല്‍ ആരാധന നടത്തിയത്. സൈന്യത്തിന്റെ അകമ്പടിയോടെയായിരുന്നു ഇസ്രായേലിന്റെ നീക്കം.

അനുബന്ധ വാര്‍ത്തകള്‍

Next Article