ഗസയില്‍ വീണ്ടും കൂട്ടക്കുരുതി: സ്‌കൂളിനുനേരെ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടു

സിആര്‍ രവിചന്ദ്രന്‍

ശനി, 10 ഓഗസ്റ്റ് 2024 (12:39 IST)
ഗസയില്‍ വീണ്ടും കൂട്ടക്കുരുതി നടത്തി ഇസ്രായേല്‍. സ്‌കൂളിനുനേരെ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടു. ഈ സ്‌കൂളുകളില്‍ അഭയാര്‍ത്ഥികളായിരുന്നു താമസിച്ചിരുന്നത്. നൂറിലധികം പാലസ്തീനികളാണ് കൊല്ലപ്പെട്ടത്. കൂടാതെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അഭയാര്‍ത്ഥികള്‍ പ്രഭാത നമസ്‌കാരം ചെയ്യുന്നതിനിടയാണ് ഇസ്രായേല്‍ ആക്രമണം നടത്തിയതെന്നും ഇതാണ് മരണസംഖ്യ വര്‍ധിക്കാന്‍ കാരണമായതെന്നും ഹമാസിന്റെ നിയന്ത്രണത്തിലുള്ള സര്‍ക്കാര്‍ മാധ്യമം അറിയിച്ചു.
 
സ്‌കൂളിന് മുകളില്‍ മൂന്നു റോക്കറ്റുകളാണ് പതിച്ചത്. വ്യാഴാഴ്ച ഗസയിലെ 2 സ്‌കൂളുകളില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയിരുന്നു. അന്ന് 18 പേരാണ് കൊല്ലപ്പെട്ടത്. ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 10 മാസം പിന്നിട്ടിരിക്കുകയാണ്. സമാധാന ശ്രമങ്ങള്‍ പലരാജ്യങ്ങളും നടത്തുന്നുണ്ടെങ്കിലും ഒന്നും ഫലപ്രദമാകുന്നില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍