ഐഎസിനെ തകര്‍ക്കാന്‍ തുര്‍ക്കിയും; സൈനിക താവളം അമേരിക്കയ്‌ക്ക് വിട്ടു നല്‍കി

Webdunia
വെള്ളി, 24 ജൂലൈ 2015 (13:26 IST)
സിറിയയിലെ ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ് ഐഎസ്) ഭീകരരെ അമര്‍ച്ച ചെയ്യുന്നതിനായി തുര്‍ക്കി അമേരിക്കയ്‌ക്ക് സൈനിക താവളം വിട്ടു നല്‍കി. നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ സിറിയന്‍ അതിര്‍ത്തിയോട് ചേര്‍ന്ന വ്യോമ താവളമാണ് തുര്‍ക്കി അമേരിക്കയ്‌ക്ക് വിട്ടു നല്‍കിയത്.

കഴിഞ്ഞ തിങ്കളാഴ്ച തുര്‍ക്കിയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടിരുന്നു. കൂടാതെ സിറിയന്‍ അതിര്‍ത്തിയില്‍ ഐഎസ് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ മരിക്കുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് സൈനിക താവളം അമേരിക്കയ്‌ക്ക് വിട്ടു നല്‍കാന്‍ തുറുക്കി തയാറായത്.