ഐഎസ് ഭീകരന്മാരായ ഇന്ത്യക്കാര്‍ക്ക് വീട്ടില്‍ പോകാന്‍ ആഗ്രഹം!

Webdunia
ബുധന്‍, 26 നവം‌ബര്‍ 2014 (12:10 IST)
ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകര സംഘടനയില്‍ ചേര്‍ന്ന നാലു ഇന്ത്യന്‍ യുവാക്കള്‍ക്ക് വീട്ടില്‍ പോകാന്‍ ആഗ്രഹം. ഭീകരന്മാര്‍  മടങ്ങി എത്താന്‍ ആഗ്രഹിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയിലെ കല്യാണ്‍ സ്വദേശികളായ അരീബ്, അമന്‍ നയീം തണ്ടേല്‍, ഫഹദ് തന്‍വീര്‍ ഷെയ്ഖ്, ഷാഹിം ഫറൂഖ് തന്‍കി എന്നിവരാണ് മടങ്ങിയെത്താന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. 
 
യുവാക്കളെ തിരികെ എത്തിക്കാന്‍ സഹായിക്കണമെന്നാവശ്യവുമായി ഇവരില്‍ ഒരാളുടെ പിതാവ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യെ സമീപിച്ചു. ഒരാള്‍ തുര്‍ക്കിയിലും മറ്റു മൂന്നു പേര്‍ ഇറാഖിലുമുള്ള ഐഎസ് ഭീകരരോടൊപ്പമാണ് പ്രവര്‍ത്തിക്കുന്നത്.
 
ഇറാഖിലേക്കും സിറിയയിലേക്കും ഇന്ത്യന്‍ യുവാക്കളെ ഐഎസ് റിക്രൂട്ട് ചെയ്യുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.