ഹനിയ്യയുടെ കൊലപാതകത്തില്‍ തിരിച്ചടിയല്ലാതെ മറ്റു പോംഴികളൊന്നും ഇല്ലെന്ന് ഇറാന്‍. രാജ്യത്തിനെതിരായ കൂടുതല്‍ ആക്രമണങ്ങള്‍ തടയാന്‍ ഇത് അത്യാവശ്യമാണെന്നും ഇറാന്‍ വ്യക്തമാക്കി. കൂടാതെ വിഷയത്തില്‍ യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ നിഷ്‌ക്രിയമാണെന്നും ഇറാന്‍ ആരോപിച്ചു. ഇറാന്റെ ആക്ടിംഗ് വിദേശകാര്യ മന്ത്രി അലി ബാഗേരിയാണ് ഇക്കാര്യം പറഞ്ഞത്. പ്രശ്‌നങ്ങള്‍ വഷളാകാതിരിക്കാന്‍ ഇറാന്‍ പരമാവധി ശ്രമിച്ചു. ഇപ്പോള്‍ തങ്ങള്‍ക്ക് മുന്നില്‍ മറ്റുവഴികളൊന്നുമില്ലാതിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഉചിതമായ സമയത്ത് ഉചിതമായ രീതിയില്‍ തിരിച്ചടിക്കുമെന്നാണ് മുന്നറിയിപ്പ്. യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ അതിന്റെ ഉത്തരവാദിത്വം കാണിക്കണമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു. ഇസ്രായേലിനെ സഹായിക്കുന്ന അമേരിക്കയ്ക്കും കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് ഇറാന്‍ പറഞ്ഞു.