യുദ്ധഭീതിയിൽ പശ്ചിമേഷ്യ, വിപണിയിൽ നിമിഷനേരം കൊണ്ട് നഷ്ടമായത് 10 ലക്ഷം കോടി!

അഭിറാം മനോഹർ

തിങ്കള്‍, 5 ഓഗസ്റ്റ് 2024 (11:40 IST)
പശ്ചിമേഷ്യയില്‍ യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കനത്ത തിരിച്ചടി നേരിട്ട് ഓഹരിവിപണി. വ്യാപാരം ആരംഭിച്ചയുടനെ 1,650 പോയന്റിലേറെ ഇടിഞ്ഞ സെന്‍സെക്‌സ് 78,580ലേക്കെത്തി. നിഫ്റ്റി 510 പോയന്റ് ഇടിഞ്ഞ് 24,198ലെത്തി. യഥാക്രമം 3 ശതമാനവും 2 ശതമാനവുമാണ് സൂചികകള്‍ ഇടിഞ്ഞത്.
 
ഹമാസ് രാഷ്ട്രീയകാര്യ മേധാവി ഇസ്മായില്‍ ഹനിയയെ കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യുമെന്ന ഇറാന്റെ പ്രതിജ്ഞ ആഗോളതലത്തില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്റെ സ്ഥാനാരോഹണചടങ്ങില്‍ പങ്കെടുക്കാന്‍ ഇറാനില്‍ എത്തിയപ്പോഴായിരുന്നു ഹനിയ കൊല്ലപ്പെട്ടത്. ഇതിനൊപ്പം തന്നെ യുഎസിലെ സാമ്പത്തിക മാന്ദ്യ സൂചനകളും ആഗോളതലത്തില്‍ വിപണികളെ ബാധിചിട്ടുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍