സെന്‍സെക്‌സ് 80,000ലേക്ക്, റെക്കോര്‍ഡുകള്‍ ഭേദിച്ച് വിപണി, നിഫ്റ്റി 24,000 പോയിന്റിന് മുകളില്‍
റെക്കോര്‍ഡുകള്‍ ഭേദിച്ചുകൊണ്ടുള്ള ഓഹരിവിപണിയുടെ മുന്നേറ്റം തുടരുന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഇന്നും ഓഹരി വിപണി സര്‍വകാല റെക്കോര്‍ഡിട്ടു. സെന്‍സെക്‌സ് 308 പോയിന്റ് കുതിച്ച് 79,551 എന്ന പോയിന്റിലെത്തി. സമീപഭാവിയില്‍ തന്നെ സെന്‍സെക്‌സ് 80,000 കടന്നും മുന്നേറുമെന്ന പ്രതീതിയാണ് സൃഷ്ടിച്ചത്. നിഫ്റ്റിയും 24,000 എന്ന ലെവല്‍ മറികടന്ന് കുതിക്കുകയാണ്.
ആഗോളവിപണിയിലെ അനുകൂല സൂചനകളാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നത്. ഏഷ്യന്‍ വിപണിയും അമേരിക്കന്‍ വിപണിയും നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതും ഇന്ത്യന്‍ വിപണിയെ സ്വാധീനിക്കുന്നുണ്ട്. സണ്‍ഫാര്‍മ,എന്‍ടിപിസി,ടെക് മഹീന്ദ്ര,റിലയന്‍സ്,ടാറ്റ മോട്ടോഴ്‌സ്,ഏഷ്യന്‍ പെയിന്‍്‌സ്,ടാറ്റാ സ്റ്റീല്‍ ഓഹരികള്‍ എന്നിവ നേട്ടം ഉണ്ടാക്കിയപ്പോള്‍ അദാനി പോര്‍ട്‌സ്,അള്‍ട്രാടെക് സിമെന്‍്‌സ്,മാരുതി എന്നിവ നഷ്ടത്തിലാണ്.