ഫലപ്രഖ്യാപനദിനത്തിൽ വീണ ഓഹരിവിപണി വീണ്ടും ട്രാക്കിലായി, സെൻസെക്സിൽ ഇന്ന് 1,400 പോയൻ്റ് മുന്നേറ്റം

അഭിറാം മനോഹർ

വെള്ളി, 7 ജൂണ്‍ 2024 (16:57 IST)
ആർബിഐയുടെ പണനയ പ്രഖ്യാപനം ഇന്ന് പുറത്തുവന്നതോടെ ഓഹരിവിപണിയുടെ കരുത്ത് തിരിച്ചുപിടിച്ച് ഓഹരിവിപണി. സെൻസെക് 1,400 പോയന്റിലേറെ മുന്നേറ്റം നടത്തി. നിഫ്റ്റിയിൽ 300 പോയന്റിന്റെ ഉണർവുണ്ടായി. പലിശ നിരക്കിൽ തൽസ്ഥിതി നിലനിർത്തിയതോടെ ബാങ്ക്,ഓട്ടോ,റിയൽ എസ്റ്റേറ്റ് തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളിൽ 8 ശതമാനത്തോളം കുതിപ്പുണ്ടായി.
 
 നടപ്പുസാമ്പത്തിക വർഷം ഇന്ത്യ 7.2 ശതമാനം വളർച്ച രേഖപ്പെടുത്തുമെന്ന ആർബിഐ അനുമാനവും കേന്ദ്രത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിൽ വരുന്നതുമാണ് വിപണിയിൽ പ്രതിഫലിക്കുന്നത്. ഇൻഫോസിസ്,റിലയൻസ്,എച്ച്ഡിഎഫ്‌സി,ഐസിഐസിഐ ബാങ്ക് ഓഹരികളാണ് പ്രധാനമായും ലാഭമുണ്ടാക്കിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍