എക്സിറ്റ് പോൾ എഫക്ടിൽ കുതിച്ചുകയറി സെൻസെക്സ്, നിഫ്റ്റി 23,200 പിന്നിട്ടു

അഭിറാം മനോഹർ

തിങ്കള്‍, 3 ജൂണ്‍ 2024 (17:26 IST)
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്ക് വമ്പന്‍ വിജയം പ്രവചിച്ചതിന് പിന്നാലെ സെന്‍സെക്‌സിലും നിഫ്റ്റിയിലും വമ്പന്‍ കുതിപ്പ്. സെന്‍സെക്‌സ് 2,507.47 പോയന്റ് നേട്ടത്തില്‍ 76,468.78ലും നിഫ്റ്റി 733.20 പോയന്റ് ഉയര്‍ന്ന് 23,263.90 ലുമാണ് വ്യാപരം അവസാനിച്ചത്.
 
 
എക്‌സിറ്റ് പോള്‍ പ്രവചനങ്ങളുടെ കരുത്തില്‍ എല്ലാ സെക്ടറല്‍ സൂചികകളും ഇന്ന് മികച്ച നേട്ടത്തിലാണ്. ക്യാപ്പിറ്റല്‍ ഗുഡ്‌സ്,പൊതുമേഖല ബാങ്ക് സൂചികകള്‍ അഞ്ച് മുതല്‍ എട്ട് ശതമാനം വരെ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ് ക്യാപ് സൂചിക 3.5 ശതമാനവും സ്‌മോള്‍ ക്യാപ് സൂചിക 2 ശതമാനവും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ബാങ്ക് നിഫ്റ്റിയാകട്ടെ എക്കാലത്തെയും ഉയരമായ 51,000ത്തിലെത്തിക്കുകയും ചെയ്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍