തിരെഞ്ഞെടുപ്പ് ഫലത്തില്‍ അനിശ്ചിതത്വം, സെന്‍സെക്‌സില്‍ 1062 പോയന്റ് നഷ്ടം

അഭിറാം മനോഹർ

വ്യാഴം, 9 മെയ് 2024 (18:50 IST)
തിരെഞ്ഞെടുപ്പ് ഫലം ഭരണകക്ഷിക്ക് എതിരാകുമെന്ന ആശങ്കയില്‍ നാലാം ദിനവും നിഫ്റ്റിയും സെന്‍സെക്‌സും തകര്‍ച്ചയില്‍. കമ്പനികളുടെ നാലാം പാദ പ്രവര്‍ത്തന ഫലങ്ങള്‍ വന്നതും വിപണിയില്‍ ഇന്ന് പ്രതിഫലിച്ചില്ല. ഓയില്‍ ആന്‍ഡ് ഗ്യാസ്,നിര്‍മാണം എന്നീ മേഖലകളിലെ കമ്പനികളാണ് പ്രധാനമായും തിരിച്ചടി നേരിട്ടത്. സെന്‍സെക്‌സ് 1062 പോയന്റ് താഴ്ന്ന് 72,404ലും നിഫ്റ്റി 335 പോയന്റ് നഷ്ടത്തില്‍ 21,967ലുമാണ് ക്ലോസ് ചെയ്തത്.
 
ബിജെപി- എന്‍ഡിഎ സര്‍ക്കാര്‍ മികച്ച വിജയം സ്വന്തമാക്കുമെന്നായിരുന്നു തിരെഞ്ഞെടുപ്പ് തുടങ്ങും വരെ വിപണിയുടെ പ്രതീക്ഷ. എന്നാല്‍ വോട്ടിംഗ് ശതമാനം കുറഞ്ഞതടക്കമുള്ള പല കാര്യങ്ങളും ഇതിന് എതിരായതോടെയാണ് വിപണിയില്‍ ആശങ്കയുണ്ടായത്. തിരെഞ്ഞെടുപ്പ് ഫലം വരുന്ന വരെയും വിപണിയില്‍ കനത്ത ചാഞ്ചാട്ടം തുടരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍