കെയ്‌റോ: ഈജിപ്തിലെ ലക്സർ പട്ടണത്തിൽനിന്നും 3000 വർഷം പഴക്കമുള്ള മമ്മി ചരിത്ര പര്യവേഷകർ കണ്ടെടുത്തു. സ്ത്രീയെ അടക്കം ചെയ്ത ശവകൂടീരമാണ് കണ്ടെടുത്തിട്ടുള്ളത്. ‘തുയ‘ എന്നാണ് ഈ മമ്മിക്ക് ചരിത്ര ഗവേഷകർ പേര് നൽകിയിരിക്കുന്നത്.
പ്ലാസ്റ്റ്‌റ്ററോടുകൂടി പഞ്ഞിനൂലിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ബി സി 13 ആം നൂറ്റാണ്ടിലെ ഫറവോമരുടെ കാലത്തെ മമ്മിയാണ് ഇതെന്നാണ് ചരുത്രകാരൻമാരുടെ കണ്ടെത്തൽ. കൊട്ടാരം പ്രമുഖരെയും ഉയർന്ന ഉദ്യോഗസ്ഥരെയും അടക്കം ചെയ്ത ഇടത്തിൽനിന്നുമാണ് മമ്മി കണ്ടെത്തിയിരിക്കുന്നത്.
6 മാസത്തെ പരിശ്രമത്തിനൊടുവിൽ 300 മീറ്റർ മണ്ണു മാറ്റിയാണ് ചരിത്ര ഗവേഷകർ മമ്മി കണ്ടെടുത്തത്. അലങ്കരിച്ച പ്രത്യേക കല്ലുപെട്ടിയിൽ നിന്നും കൊത്തുപണികളൊടുകൂടിയ അമൂല്യ വസ്തുക്കളും ശിൽപങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഈ ഭാഗത്തുനിന്നും കണ്ടെത്തുന്ന രണ്ടാമത്തെ മമ്മിയാണിത്. നേരത്തെ ഒരു മമ്മി ചരിത്ര ഗവേഷകർ കണ്ടെടുത്തിരുന്നു.