യമനിലെ ഹൂതി വിമതർ സൗദി അറേബ്യയിലെ വിമാനത്താവളത്തിൽ നടത്തിയ മിസൈൽ ആക്രമണൽത്തിൽ ഇന്ത്യക്കാർക്കും പരിക്കേറ്റതായി സ്ഥിരീകരണം. 26 യാത്രക്കാർക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. ഇന്ത്യ, യമൻ, സൗദി അറേബ്യ എന്നിവിടങ്ങളിൽനിന്നുമുള്ള മൂന്ന് സ്ത്രീകളും രണ്ട് സൗദി അറേബ്യൻ കുട്ടികളും പരിക്കേറ്റവരിൽ ഉൾപ്പെടുന്നതായാണ് ഇപ്പോൾ സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്.
പരിക്കേറ്റവരിൽ എട്ട് പേർ അതീവ ഗുരുതരാവസ്ഥയിലാണ്. എന്നൽ പരിക്കേറ്റ ഇന്ത്യൻ സ്വ ദേശികളുടെ കൃത്യമായ എണ്ണമോ. ഇവരുടെ ആരോഗ്യ നിലയോ വ്യക്തമായിട്ടില്ല. സൗദിയിലെ അസീർ പ്രവശ്യയിലുള്ള അബാ അന്താരാഷ്ട്ര വിമനത്താവളൈത്തിന് നേരെയാണ് ഇറാൻ അനുകൂല ഹൂതി വിമതരുടെ മിസൈൽ ആക്രമണം ഉണ്ടായത്ത്. സംഭവത്തെ തുടർന്ന് സൗദി അറേബ്യയിലാകെ സുരക്ഷ ശക്തമാക്കി.
ക്രൂസ് മിസൈൽ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത് എന്ന് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഹൂതി വിമതർ മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഏതു തരത്തിലുള്ള മിസൈൽ ഉപയോഗിച്ചാണ് വിമതർ ആക്രമണം നടത്തിയത് എന്ന് പരിശോധിച്ചുവരികയാണ് എന്നാണ് ഔദ്യോഗിക വക്താവ് കേണൽ ടർക്കി അൽമൽക്കി അറിയിച്ചത്.
ആക്രമണത്തെ തുടർന്ന് വിമാനത്താവലത്തിൽ വലിയ കേടുപാടുകൾ ഉണ്ടായി. കഴിഞ്ഞ രണ്ട് മാസത്തോളമായി സൗദിക്ക് നേരെയുള്ള ആക്രമണങ്ങൾ ഹൂതി വിമതർ വർധിപ്പിച്ചിരുന്നു. മെയ് അവസാനത്തോടെ ജിദ്ദയെയും മക്കയെയും ലക്ഷ്യമാക്കി വിമതർ തൊടുത്തുവിട്ട മിസലുകൾ മക്കയിൽനിന്നും 50 കിലോമീറ്റർ അകലെ തായിഫിൽ വച്ച് സൗദി പ്രതിരോധസേന തകർത്തിരുന്നു. ജിദ്ദയിലെ ചെങ്കടൽ തീരത്താണ് മിസൈൽ തകർന്നുവീണത്.