നിരവധി മാറ്റങ്ങളുമായി ഹോണ്ട ആക്ടീവ 125 ബിഎസ്6, പുതിയ അക്ടീവയെ കുറിച്ച് കൂടുതൽ അറിയൂ !

ബുധന്‍, 12 ജൂണ്‍ 2019 (15:16 IST)
ഹോണ്ടയുടെ ഗിയർലെസ് ഇരുചക്ര വാഹനങ്ങളിൽ ഏറ്റവും വിജയകരമായ മോഡലാണ് ഹോണ്ട ആക്ടീവ. 2001ൽ ആക്ടീവയെ വിപണിയിൽ എത്തിച്ചാണ് ഹോണ്ട ഇന്ത്യയിൽ ഇരുചക്ര വാഹനവിപണിയിൽ എത്തുന്നതും. പിന്നീടങ്ങോട്ട് ആക്ടീവയുടെ പല വകഭേതങ്ങളെയും ഹോണ്ട പുറത്തിറക്കി. ഇപ്പോഴിത ജനപ്രിയ ഇരുചക്ര വാഹനത്തിന്റെ ബി എസ് 6 എഞ്ചിൻ പതിപ്പിനെ വിപണിയിൽ അവയരിപ്പിച്ചിരിക്കുകണ് ഹോണ്ട.
 
ഈ വർഷം രണ്ടാം പാദത്തിൽ മാത്രമേ വാഹനം വിപണിൽ വിൽപ്പനക്കെത്തു.
എഞ്ചിനിൽ മാത്രമല്ല അടിമുടി മാറ്റങ്ങളോടെയാണ് ഹോണ്ട ആക്ടീവ 125 ബി എസ്6 എത്തിയിരിക്കുന്നത്. ബി എസ് 6 മാനദണ്ഡങ്ങൾ പാലിക്കുന്ന 125 സിസി എൻഹാൻസ്ഡ് സ്മാർട്ട് പവർ. എകൊ ഫ്രണ്ട്‌ലി എഞിനിലാണ് വാഹനത്തിന്റെ വരവ്. പുതിയ എഞ്ചിന് കൂടുതൽ കംഫർട്ട് നൽകാൻ സാധിക്കും എന്നു ഹോണ്ട അവകശപ്പെടുന്നു.
 
വാഹനത്തിന് പുതിയ ഡിജിറ്റൽ അനലോഗ് മീറ്റർ നൽകിയിട്ടുണ്ട്. സ്കൂട്ടറിലുള്ള പെട്രോളിന്റെ അളവിന് അനുസരിച്ച് എത്ര കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാം എന്ന് ഈ മീറ്റർ പറഞ്ഞു തരും. ആവറേജ് ഫ്യുവൽ കൺസംഷൻ, റിയൽ‌ടൈം ,അലേജ് എന്നിവയും പുതിയ മീറ്ററിൽനിന്നും അറിയാനാകും. സൈഡ് സ്റ്റാൻഡ് ഇട്ടുകൊണ്ട് വാഹനം ഒടിക്കുനത് ചെറുക്കാൻ സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്ററും വാഹനത്തിൽ നൽകിയിരിക്കുന്നു.
 
എൽ ഇ ഡി ഹെഡ്‌ലാമ്പ് ഒഴിച്ചാ പൂർണമായും മെറ്റാലിക് ബോഡിയാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. എൽ ഇ ഡി പൊസിഷൻ ലാമ്പുകളും വാഹനത്തിൽ നൽകിയിരിക്കുന്നു. മുൻപിൽ ക്രോം ഫിനിഷോടു കൂടിയ 3D ആക്ടീവ 125 ലോഗോ കൂടി നൽകിയിരിക്കുന്നതിനാൽ പുത്തൻ ഫ്രഷ് ലുക്കാണ് മുന്നിൽനിന്നു വാഹനത്തിനുള്ളത്. സീറ്റീനടിയിലെ സ്റ്റോറേജ് സ്പേസ് ഡിസൈനിലും കാര്യമായ മാറ്റം പുതിയ ആക്ടീവയിൽ ഉണ്ടാകും.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍