‘പന്നീ.. ഇന്ത്യയിലേക്ക് തിരിച്ച് പോകൂ’; അമേരിക്കയില്‍ ഇന്ത്യക്കാരന് നേരെ ട്രംപ് അനുകൂലികളുടെ അധിക്ഷേപം

Webdunia
വ്യാഴം, 24 ഓഗസ്റ്റ് 2017 (09:13 IST)
ഇന്ത്യക്കാരനായ സിഇഒയ്ക്ക് നേരെ അമേരിക്കയില്‍ ട്രംപ് അനുകൂലികളുടെ അധിക്ഷേപം. ഷാര്‍ലെറ്റ്‌സ്‌വില്ലെയില്‍ നടന്ന നാസി പ്രകടനത്തെ തുടര്‍ന്ന് ട്രംപിനെ പിന്തുണക്കില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് ഇന്ത്യക്കാരനായ രവീണ്‍ ഗാന്ധിക്ക് നേരെ ട്രംപ് അനുകൂലികള്‍ എത്തിയത്.
 
ജിഎംഎം നോണ്‍സ്റ്റിക് കോട്ടിംഗ്‌സ് എന്ന കമ്പനിയുടെ സിഇഒയായ രവീണ്‍ ഗാന്ധി ഷാര്‍ലെറ്റ്‌സ്‌വില്ലെയിലെ സംഭവത്തിന് ശേഷം ന്യൂയോര്‍ക് ടൈംസ് അടക്കമുള്ള മാധ്യമങ്ങളോട് ട്രംപിനെ ഒരു തരത്തിലും പിന്തുണക്കാന്‍ കഴിയില്ലെന്ന് പറഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്നാണ് രൂക്ഷവിമര്‍ശങ്ങളുമായി  ട്രംപ് അനുകൂലികള്‍ എത്തിയത്. ഇന്ത്യയിലേക്ക് പോടാ പന്നീ എന്നായിരുന്നു രവീണിനോട് പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

Next Article