‘ഗുവാമില്‍ കൈ വച്ചാല്‍ മുന്‍പെങ്ങും കാണാത്തതാകും ഉത്തര കൊറിയയില്‍ സംഭവിക്കുക’- ട്രം‌പ്

ശനി, 12 ഓഗസ്റ്റ് 2017 (10:32 IST)
ഉത്തരകൊറിയെ വെല്ലുവിളിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രം‌പ്.  യുഎസ് സൈന്യം ആക്രമണത്തിന് സജ്ജമായെന്ന് ഇന്നലെ ട്രംപ് മുന്നറിയിപ്പ് നൽകി. എന്നാല്‍ കൊറിയന്‍ ഉപദ്വീപിനെ ആണവയുദ്ധത്തിലേക്കാണ് ട്രം‌പ് നയിക്കുന്നതെന്ന് ഉത്തര കൊറിയ ആരോപിച്ചു. 
 
ന്യൂജഴ്‌സിയിലെ ഗോൾഫ് റിസോർട്ടില്‍ അവധിക്കാലം ചെലവഴിക്കുന്ന ട്രംപ്, അമേരിക്കന്‍ സൈനികസജ്ജതയെ രൂക്ഷമായ ഭാഷയിലാണ് വിശദീകരിച്ചത് ‘സൈനികപ്രതിവിധി സജ്ജമാണ്, ആസന്നമാണ്, ഉത്തര കൊറിയ മണ്ടത്തരം കാട്ടിയാല്‍. കിം ജോങ് ഉന്‍ മറ്റൊരു വഴി തേടുമെന്നാണു പ്രതീക്ഷ’യെന്ന് ട്രംപ് ട്വിറ്ററിൽ കുറിച്ചു.
 
ട്രംപിന്റെ വാക്കുകളെ മയപ്പെടുത്തി സംസാരിച്ച യുഎസ് പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ്, നയതന്ത്ര മാർഗങ്ങളാണ് ഇപ്പോഴും സ്വീകാര്യമെന്നും യുദ്ധമാണ് വഴിയെങ്കില്‍ അതിന് സന്നദ്ധമാണെന്നും വ്യക്തമാക്കി. അമേരിക്കയ്ക്കെതിരെ ഉത്തര കൊറിയ ആദ്യ ആക്രമണം നടത്തിയാല്‍ ചൈന നിഷ്പക്ഷത പാലിക്കുമെന്നാണ് ഇന്നലെ ചൈനാ സർക്കാര്‍ പത്രം മുഖപ്രസംഗമെഴുതിയത്. 
 
അതേസമയം ‘ഗുവാമില്‍ എന്തു ചെയ്യുമെന്നു കാണട്ടെ. ഗുവാമില്‍ കൈ വച്ചാല്‍, മുൻപെങ്ങും കാണാത്തതാകും ഉത്തര കൊറിയയില്‍ സംഭവിക്കുക’–ന്യൂ ജഴ്‌സിയിൽ ട്രംപ് മാധ്യമങ്ങളോടു പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍